ഭ​വ​ന​ഭേ​ദ​ന​ത്തി​നു കേ​സെ​ടു​ത്തു
Thursday, October 6, 2022 12:21 AM IST
വൈ​പ്പി​ൻ: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​യും അ​യാ​ളു​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​വും അ​യ്യ​ന്പി​ള്ളി​യി​ൽ റി​ട്ട​യേ​ർ​ഡ് പോ​ലീ​സു​കാ​ര​ന്‍റെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മു​ന​ന്പം പോ​ലീ​സ് ഭ​വ​ന​ഭേ​ദ​ന​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ർ​ദ​ന​മേ​റ്റ വീ​ട്ടു​കാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ലു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തത്. മു​ന​ന്പം സി​ഐ എ.​എ​ൽ. യേ​ശു​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. റി​ട. പോ​ലീ​സു​കാ​ര​നാ​യ അ​യ്യ​ന്പി​ള്ളി ഇ​ത്തി​ത്ത​റ ശ്രീ​ധ​ര​ന്‍റെ(71) വീ​ട്ടി​ൽ ക​യ​റി​ ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു ആക്രമണം. മ​ക​ൻ പ്രേം​ദീ​പ് എ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് എ​ടു​ത്ത വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് വൈ​കി​യ​തി​നെത്തുട​ർ​ന്നായിരുന്നു വീടുകയറി ആക്രമണം.