പോ​പ്പു​ല​ർ ഫ്ര​ണ്ടിനു സ​ഹാ​യം: പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Thursday, October 6, 2022 12:21 AM IST
കാ​ല​ടി: പോ​പ്പു​ല​ർ ഫ്ര​ണ്ടി​നു സ​ഹാ​യം ചെ​യ്ത കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വ​ല്ലം സ്വ​ദേ​ശി​യും കാ​ല​ടി സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​പി​ഒ​യു​മാ​യ സി.​എ. സി​യാ​ദി​നെ​തി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​പ്റ്റം​ബ​ർ 24ന് ​പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് എ​ടു​ത്തി​രു​ന്നു. കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​കൂ​ല​മാ​യി ജി​ഡി ചാ​ർ​ജി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഫോ​ണ്‍ മു​ഖാ​ന്ത​രം ബ​ന്ധ​പ്പെ​ട്ട​താ​യും കേ​സി​ന്‍റെ​യും അ​റ​സ്റ്റി​ന്‍റെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും ഇ​ദ്ദേ​ഹം അ​ന്വേ​ഷി​ച്ച​താ​യും ക​ണ്ടെ​ത്തി.
കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ദ്ദേ​ഹം മേ​ല​ധി​കാ​രി​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ക്കു​ക​യും ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ കാ​ണാ​ൻ ശ്ര​മി​ച്ച​താ​യും തെ​ളി​ഞ്ഞു. എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സി​യാ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ഫോ​ണി​ൽ സേ​വ് ചെ​യ്തി​രു​ന്ന പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ ന​ന്പ​റി​ലേ​ക്ക് പ​ല ത​വ​ണ വി​ളി​ച്ച​താ​യും ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വാ​ട്സ്ആ​പ്പി​ലൂ​ടെ ഇ​ദ്ദേ​ഹ​ത്തി​ന് ചി​ത്ര​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു.
പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ കു​റ്റാ​രോ​പി​ത​രാ​ണെ​ന്ന് അ​റി​വു​ണ്ടാ​യി​ട്ടും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യ​താ​യി പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.