ജ​ലോ​ത്സ​വം: താ​ണി​യ​നും മ​യി​ൽ​പ്പീ​ലി​യും ജേ​താ​ക്ക​ൾ
Thursday, October 6, 2022 12:21 AM IST
പ​റ​വൂ​ർ: മൂ​ത്ത​കു​ന്നം വി​ഘ്നേ​ശ്വ​ര ബോ​ട്ട് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ജ​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡി​ൽ താ​ണി​യ​നും, ബി ​ഗ്രേ​ഡി​ൽ മ​യി​ൽ​പ്പീ​ലി​യും ജേ​താ​ക്ക​ളാ​യി. ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ൾ വാ​ശി​യോ​ടെ കു​തി​ച്ച മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ് ഫൈ​ന​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന താ​ണി​യ​ൻ ക​ട​വ് വ​ള്ളം​ക​ളി​യു​ടെ ത​നി​യാ​വ​ർ​ത്ത​ന​മാ​യി​രു​ന്നു. തു​രു​ത്തി​പ്പു​റം ബോ​ട്ട് ക്ല​ബി​ന്‍റെ തു​രു​ത്തി​പ്പു​റം വ​ള്ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി താ​ണി​യ​ൻ സീ​സ​ണി​ലെ ആ​റാം കി​രീ​ടം ചൂ​ടി.
ബി ​ഗ്രേ​ഡ് ഫൈ​ന​ലി​ൽ സ​ത്താ​ർ ഐ​ല​ൻ​ഡ് ഗ​രു​ഡ ബോ​ട്ട് ക്ല​ബി​ന്‍റെ മ​യി​ൽ​പ്പീ​ലി, താ​ന്തോ​ണി​ത്തു​രു​ത്ത് ബോ​ട്ട് ക്ല​ബ് കൊ​ച്ചി​ൻ ടൗ​ണി​ന്‍റെ ചെ​റി​യ​പ​ണ്ഡി​ത​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. എ ​ഗ്രേ​ഡി​ൽ ആ​റ്, ബി ​ഗ്രേ​ഡി​ൽ എ​ട്ട് വ​ള്ള​ങ്ങ​ൾ മാ​റ്റു​ര​ച്ചു. മ​ന്ത്രി ചി​ഞ്ചു​റാ​ണി ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ തു​ഴ കൈ​മാ​റി. വി​ഘ്ന​ശ്വ​ര ബോ​ട്ട് ക്ല​ബ് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. വി​നോ​ബ പ​താ​ക ഉ​യ​ർ​ത്തി. മു​ന​മ്പം ഡി​വൈ​എ​സ്പി എം.​കെ. മു​ര​ളി ജേ​താ​ക്ക​ൾ​ക്കു ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.