റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല: സ​ര്‍​ക്കാ​ര്‍ വാ​ക്ക് പാ​ലി​ക്ക​ണ​മെ​ന്ന് ഷി​ബു തെ​ക്കും​പു​റം
Thursday, October 6, 2022 12:24 AM IST
കൊ​ച്ചി: റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 ആ​യി ഉ​യ​ര്‍​ത്തു​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം സ​ര്‍​ക്കാ​ര്‍ പാ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം. കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​ലു​വ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ 175 രൂ​പ താ​ങ്ങു​വി​ല ന​ല്‍​കി​കൊ​ണ്ടി​രി​ക്കെ​യാ​ണ് 250 രൂ​പ​യെ​ന്ന വാ​ഗ്ദാ​നം എ​ല്‍​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​ച്ച​ത്. എ​ന്നാ​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന താ​ങ്ങു​വി​ല നി​ല​നി​ര്‍​ത്താ​ന്‍ പോ​ലും സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ചി​ല്ല. സം​സ്ഥാ​ന​ത്തെ 12 ല​ക്ഷം ചെ​റു​കി​ട റ​ബ​ര്‍ ക​ര്‍​ഷ​ക​രെ എ​ല്‍​ഡി​എ​ഫ് വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഷി​ബു കു​റ്റ​പ്പെ​ടു​ത്തി. ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ര്‍​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ജോ​സ് ജ​യിം​സ്, ജോ​ര്‍​ജ് കി​ഴ​ക്കു​മ​ശേ​രി, ജോ​ണി പു​ളി​ന്ത​ടം, ആ​ന്‍റ​ണി ഓ​ലി​യ​പ്പു​റം, സ​ജി തെ​ക്കേ​ക്ക​ര, ജി​സ​ണ്‍ ജോ​ര്‍​ജ്, ഏ​ലി​യാ​സ് പൈ​നാ​ട​ത്ത്, ബി​ജു വെ​ട്ടി​കു​ഴ, ജോ​സ് തൊ​ടു​മേ​ല്‍, കെ.​ഒ. വി​ല്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.