ന​വ​രാ​ത്രി ആ​ഘോ​ഷം
Thursday, October 6, 2022 12:24 AM IST
മൂ​വാ​റ്റു​പു​ഴ: ആ​നി​ക്കാ​ട് തി​രു​വും​പ്ലാ​വ് ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ വി​ദ്യാ​രം​ഭ​വും വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ന​ട​ന്നു. എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങു​ക​ൾ​ക്ക് മ​നോ​ജ് കു​മാ​റും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ന​വ​രാ​ത്രി ആ​ച​ര​ണ​ങ്ങ​ൾ​ക്ക് നാ​രാ​യ​ണ ശ​ർ​മ​യും ആ​ചാ​ര്യ​ത്വം വ​ഹി​ച്ചു. ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​നാ​ത​ന സ്കൂ​ൾ ഓ​ഫ് ലൈ​ഫി​ലെ ഈ ​വ​ർ​ഷ​ത്തെ പ​ഠ​ന പ​രി​പാ​ടി​ക​ൾ​ക്കും വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ തു​ട​ക്ക​മാ​യി.
കൂ​ത്താ​ട്ടു​കു​ളം: കേ​ളി ഫൈ​ൻ ആ​ർ​ട്ട്സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷം ന​ട​ത്തി. കെ. ​ജ​യ, രാ​ജു ചി​റ്റേ​ത്ത്, പ്രി​ൻ​സ് പോ​ൾ ജോ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കേ​ളി പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. പ്ര​ഭ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മൂ​വാ​റ്റു​പു​ഴ: മു​ള​വൂ​ർ അ​റേ​ക്കാ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ​ന​വ​മി പൂ​ജ, സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, അ​ർ​ച്ച​ന എ​ന്നി​വ ന​ട​ന്നു. വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​ദ്യാ​രം​ഭ​ത്തി​നും ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ഹ​രി​കു​മാ​ർ ന​ന്പൂ​തി​രി നേ​തൃ​ത്വം ന​ൽ​കി.