ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ഗോ​ഡൗ​ണ്‍ സ​ന്ദ​ർ​ശി​ച്ചു
Thursday, October 6, 2022 12:24 AM IST
കൂ​ത്താ​ട്ടു​കു​ളം: സം​സ്ഥാ​ന വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​മു​ത്തു പാ​ണ്ടി കൂ​ത്താ​ട്ടു​കു​ള​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി. വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണു​ക​ൾ ആ​രം​ഭി​ക്കു​വാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ചെ​യ​ർ​മാ​ൻ കൂ​ത്താ​ട്ടു​കു​ള​ത്ത് എ​ത്തി​യ​ത്.
ഗ​വ. യു​പി സ്കൂ​ളി​നു സ​മീ​പ​മു​ള്ള ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ഗോ​ഡൗ​ണും, സ്ഥ​ല​വും സ​ന്ദ​ർ​ശി​ച്ചു. ഇ​വ വി​ട്ടു​കി​ട്ടു​ന്ന മു​റ​യ്ക്ക് വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ന്‍റെ അ​ത്യാ​ധു​നി​ക ഗോ​ഡൗ​ണു​ക​ൾ നി​ർ​മി​ക്കു​മെ​ന്ന് പി. ​മു​ത്തു പാ​ണ്ടി പ​റ​ഞ്ഞു.
ഈ ​പ്ര​ദേ​ശം എം​സി റോ​ഡ​രു​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന​തും വി​മാ​ന​ത്താ​വ​ളം, തു​റ​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പം എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​മാ​യ​തി​നാ​ൽ മേ​ഖ​ല​യി​ൽ ഒ​ട്ടേ​റെ വി​ക​സ​നം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ, ഉ​പാ​ധ്യ​ക്ഷ അം​ബി​ക രാ​ജേ​ന്ദ്ര​ൻ, നേ​താ​ക്ക​ളാ​യ എം.​എം. ജോ​ർ​ജ്, കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എ.​എ​സ്. രാ​ജ​ൻ, ന​ഗ​ര​സ​ഭാം​ഗം പി.​ആ​ർ. സ​ന്ധ്യ എ​ന്നി​വ​ർ ചെ​യ​ർ​മാ​നോ​ടൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.