റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ഗെ​യിം​സ് കോ​ല​ഞ്ചേ​രി​യ​ിൽ ഇ​ന്നു മു​ത​ൽ
Thursday, October 6, 2022 12:24 AM IST
കോ​ല​ഞ്ചേ​രി: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ 10ന് ​സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ക്കും. സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫാ. ​ജേ​ക്ക​ബ് കു​ര്യ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​നേ​ജ​ർ അ​ഡ്വ. മാ​ത്യു പി. ​പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ന്നും നാ​ളെ​യു​മാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ളി​ൽ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ക്കും. ര​ണ്ട് കോ​ർ​ട്ടു​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. 14 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ഇ​ന്ന് സ​ബ് ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും മ​ത്സ​രം ന​ട​ക്കും. നാ​ളെ ജൂ​ണി​യ​ർ ബോ​യ്സ്, സീ​നി​യ​ർ ബോ​യ്സ്, ഗേ​ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​മു​ണ്ടാ​കും. ടീം ​മാ​നേ​ജ​ർ​മാ​ർ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് സ്കൂ​ൾ ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്.