ടൂ​റി​സ്റ്റ് ബ​സു​ക​ള​ട​ക്കം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഓ​ടു​ന്ന​തു നി​രോ​ധി​ക്കണം: കോ​ട​തി
Friday, October 7, 2022 12:42 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ടൂ​റി​സ്റ്റ് ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ചു പൊ​തു നി​ര​ത്തു​ക​ളി​ല്‍ ഓ​ടു​ന്ന​തു നി​രോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​ര്‍ മു​ഖേ​ന​യും ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീഷ​ണ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ഖേ​ന​യും ഇ​തു ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നും ജ​സ്റ്റീ​സ് അ​നി​ല്‍. കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് പി.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തിന്‍റെ പശ്ചാത്തലത്തിലാ ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഈ ​ഉ​ത്ത​ര​വു ന​ല്‍​കി​യ​ത്. നി​രോ​ധി​ച്ചി​ട്ടു​ള്ള ഫ്‌​ളാ​ഷ് ലൈ​റ്റും മ​ള്‍​ട്ടി ടോ​ണ്‍ ഹോ​ണു​ക​ളും ഹൈ​പ​വ​ര്‍ ഓ​ഡി​യോ സം​വി​ധാ​ന​വു​മു​ള്ള ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ പ്‌​ളാ​റ്റ്ഫോ​മു​ക​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഇ​വ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് പി​ടി​ച്ചെ​ടു​ത്ത് അ​യോ​ഗ്യ​രാ​ക്കാ​നും കോ​ട​തി നി​ര്‍​ദേശിച്ചത്.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍​ക്കു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​മോ​ഷ​ന്‍ ന​ല്‍​കു​ന്ന വ്‌​ളോ​ഗ​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​റി​യി​ക്ക​ണം. വ്‌​ളോ​ഗ​ര്‍​മാ​ര​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ എ​ന്തു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​റി​യി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്ക​ണം.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ഹ​ന​ത്തി​ല്‍ മ​ള്‍​ട്ടി ടോ​ണ്‍ ഹോ​ണും ഹൈ​പ​വ​ര്‍ ഓ​ഡി​യോ സം​വി​ധാ​ന​വും പ​ല നി​റ​ത്തി​ലു​ള്ള ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ലൈ​റ്റു​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ര്‍​ജി പ​ത്തി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.