ഹർത്താൽ ആചരിച്ച് മു​ള​ന്തു​രു​ത്തി​യും തി​രു​വാ​ണി​യൂ​രും
Friday, October 7, 2022 12:42 AM IST
മു​ള​ന്തു​രു​ത്തി: അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളോ​ടും അ​ധ്യാ​പ​ക​നോ​ടു​മു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മു​ള​ന്തു​രു​ത്തി​യി​ലും തി​രു​വാ​ണി​യൂ​രും ഇ​ന്ന​ലെ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷം പ്ര​ദേ​ശ​ത്തെ ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടു. ഉ​ച്ച ക​ഴി​ഞ്ഞാ​യി​രു​ന്നു മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ എ​ത്തി​ച്ച​ത്.

വൈ​കി​ട്ട് ആ​റി​ന് ശേ​ഷ​മാ​ണ് ചു​രു​ക്കം ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ങ്കി​ലും തു​റ​ന്ന​ത്. ആ​രു​ടെ​യും പ്രേ​ര​ണ​യോ നി​ര്‍​ബ​ന്ധ​മോ കൂ​ടാ​തെ​യാ​ണ് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ നാ​ടി​ന്‍റെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​ര്‍​ന്ന​ത്.