റോ​ഡു പ​ണി​ക്കിടെ തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദിച്ച ര​ണ്ടുപേ​ർ പിടിയിൽ
Friday, October 7, 2022 12:42 AM IST
വൈ​പ്പി​ൻ: ഗോ​ശ്രീ ക​വ​ല​യി​ൽ റോ​ഡി​ൽ ലോ​ക്ക് ക​ട്ട വി​രി​ക്കു​ന്ന​തി​നി​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ലം​ഘി​ച്ചെ​ത്തി​യ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദ്ദി​ച്ചു. ദേ​വ​രാ​ജ്, നി​ധി​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.​

ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​നു ഉ​പോ​യോ​ഗി​ച്ചി​രു​ന്ന ബീ​ക്ക​ർ​ലൈ​റ്റും സം​ഘം ത​ക​ർ​ത്തു.​ ഇ​തു ക​ണ്ടെ​ത്തി​യ പൊ​തു​മ​രാ​മ​ത്ത് ഓ​വ​ർ​സീ​യ​ർ വി.​എ​സ്. സ​തീ​ഷി​നെ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും കൈയേറ്റ​ത്തി​നു മു​തി​രു​ക​യും ചെ​യ്തു.

ഈ ​സ​മ​യം ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും മ​റ്റും ആ​ക്ര​മി​ക​ളെ വി​ടാ​തെ ത​ട​ഞ്ഞു​വ​ച്ചു മു​ള​വു​കാ​ട് പൊ​ലീ​സി​നു കൈ​മാ​റി. ആ​ക്ര​മം അ​ഴി​ച്ചു​വി​ട്ട മ​ഞ്ഞു​മ്മ​ൽ സ്വ​ദേ​ശി ജോ​ർ​ജ്(41), എ​ഴു​പു​ന്ന സ്വ​ദേ​ശി ജ​ൻ​സ​ൻ(40) എ​ന്നി​വ​രെ അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.