കരുമാലൂരിൽ മൂന്ന് ഏക്കറിലെ പൊക്കാളിക്കൃഷി നശിച്ചു
Friday, October 7, 2022 12:43 AM IST
ക​രു​മാ​ലൂ​ർ: നെ​ൽ​ക്കൃ​ഷി​ക്ക് പേ​രു​കേ​ട്ട ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​നെ ദു​രി​ത​ത്തി​ലാ​ക്കി പൊ​ക്കാ​ളി കൃ​ഷി മ​ഞ്ഞ​ളി​പ്പു രോ​ഗം പി​ടി​പെ​ട്ടു കൃ​ഷി ന​ശി​ച്ചു. ക​രു​മാ​ലൂ​ർ പു​തു​ക്കാ​ട് തൈ​ത്ത​റ ക​ട​വി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത മൂ​ന്ന് ഏ​ക്ക​ർ പാ​ട​ത്താ​ണു ക​രു​മാ​ലൂ​ർ ത​ട്ടാം​പ​ടി സ്വ​ദേ​ശി​യാ​യ വ​ട​ക്കേ​വീ​ട്ടി​ൽ ദീ​പു കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്.

ഇ​തി​ൽ ഒ​രേ​ക്ക​ർ ഭാ​ഗ​ത്തെ പൊ​ക്കാ​ളി​കൃ​ഷി ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഒ​രു മാ​സം മു​ന്നേ ന​ശി​ച്ചി​രു​ന്നു. അ​തി​ൽ നി​ന്നെ​ല്ലാം ക​ര​ക​യ​റി വ​രു​മ്പോ​ഴാ​ണു വീ​ണ്ടും ഇ​രു​ട്ട​ടി പോ​ലെ ഒ​രേ​ക്ക​ർ കൃ​ഷി​ക്കു കൂ​ടി നാ​ശം സം​ഭ​വി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി ക​രു​മാ​ലൂ​ർ കൃ​ഷി​ഭ​വ​നി​ൽ കൃ​ഷി ഓ​ഫീ​സ​ർ ഇ​ല്ലാ​തി​രു​ന്ന​തു മൂ​ല​വും ക​ർ​ഷ​ക​ർ പ​ല​രും ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ​ക്കു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ കൃ​ഷി​ഭ​വ​നി​ൽ നി​ന്നു ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​യി​രു​ന്നു.

അ​ന്ന്യം നി​ന്നു​പോ​കു​ന്ന പൊ​ക്കാ​ളി കൃ​ഷി വീ​ണ്ടെ​ടു​ക്കാ​ൻ യു​വ ക​ർ​ഷ​ക​ർ രം​ഗ​ത്തു വ​രു​മ്പോ​ഴും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ​യും സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പു പു​തു​ക്കാ​ട് മേ​ഖ​ല​യി​ൽ 250 കി​ലോ​ഗ്രാം പൊ​ക്കാ​ളി വി​ത്തു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു. അ​ധി​കൃ​ത​ർ അ​ലം​ഭ​വാ​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.