വ്യാപാരി മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ തുടങ്ങി
Friday, October 7, 2022 12:43 AM IST
നെ​ടു​മ്പാ​ശേ​രി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​റു​മ​ശേ​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​റു​മ​ശേ​രി​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളെ​യും സം​ഘ​ട​ന​യി​ൽ ചേ​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.

കു​റു​മശേ​രി യൂ​ണി​റ്റി​ലെ സം​ഘ​ട​ന​യി​ൽ അം​ഗ​ത്വ​മു​ള്ള വ്യാ​പാ​രി മ​രി​ച്ചാ​ൽ കു​ടും​ബ​ത്തി​ന് മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​മാ​യി ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​റ് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കാ​മ്പ​യി​ൻ കു​റു​മ​ശേരി യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് സി.​പി. ത​രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഡി.​ ആ​ന്‍റു, ട്ര​ഷ​റ​ർ പ്ര​മോ​ദ് പ​ള്ള​ത്ത്, എം.എ​ൻ.​ ബാ​ബു, എം.വി. രാ​ധാ​കൃ​ഷ്ണ​ൻ, ടി.​പി. ആ​ന്‍റണി, ടി.ബി.​ മ​നോ​ജ്, പി.ഡി.​ ര​വീ​ന്ദ്ര​ൻ, സി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.