അങ്കമാലി: തിരുവനന്തപുരം എപിജെ അബ്ദുൽകലാം ടെക്നോലോജിക്കൽ യൂണിവേഴ്സിറ്റിയുടെ എൻഎസ്എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖില കേരള എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിസ് മീറ്റ്-2022നു അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജിൽ തുടക്കമായി. റോജി എം. ജോൺ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഫിസാറ്റ് അസോസിയേറ്റ് സെക്രട്ടറി എം.പി. അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളമൊട്ടാകെയുള്ള 150ലധികം എൻഎസ്എസ് യൂണിറ്റുകളിൽ നിന്നായി 300ൽ പരം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരുടെ സർവധോൻമുഖമായ വികസത്തിനുള്ള വ്യത്യസ്ത പരിപാടികൾ മീറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്.
സാങ്കേതിക സർവകലാശാല എൻഎസ്എസ് സെൽ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ. ജോയ് വർഗീസ്, എൻഎസ്എസ് റീജിയണൽ കോ ഓർഡിനേറ്റർമാരായ ഡോ. ജയ് എം. പോൾ, ഡോ. സുനീഷ്, ഫിസാറ്റ് എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ എസ്. സാജൻ , വോളണ്ടിയർ സെക്രട്ടറി എസ്. ശ്രീപ്രിയ എന്നിവർ സംസാരിച്ചു.
ജില്ലാ കോ ഓർഡിനേറ്റർമാരായ ശ്യാം പ്രസാദ്, റിധിൻ, സിജോ, വിവിധ എൻഎസ്എസ് സെല്ലുകളുടെ കോ ഓർഡിനേറ്റർമാരായ ദർശന, ഷിജു, സുജയ്, അധ്യാപകരായ നിസാമുദീൻ, ജിസ്റ്റോ, എൽദോസ്, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ അഭിജിത്, ജെറി, ഐശ്വര്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.