വടംവലി: യു​വ​ധാ​ര പൗ​ണ്ട് തൃ​ശൂ​ർ ജേ​താ​ക്ക​ൾ
Friday, October 7, 2022 12:45 AM IST
കൊ​ച്ചി : പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് ഗ്രൗ​ണ്ടി​ൽ യു​വ​തേ​ജ​സ് പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘം സംഘടിപ്പിച്ച അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രത്തിൽ യു​വ​ധാ​ര പൗ​ണ്ട് തൃ​ശൂ​ർ ജേ​താ​ക്ക​ളാ​യി. വ​ട​ക്ക​ന്‍റെ കാ​ട് വേ​രി​ക്കാ​ട് പാ​ല​ക്കാ​ട്, മ​ഹാ​ദേ​വ തി​രു​വ​ല്ലൂ​ർ എ​റ​ണാ​കു​ളം ടീ​മു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

33 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മൽസരം ഉ​മ തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ജെ വി​നോ​ദ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. യു​വ​തേ​ജ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജൂ​ഡി​സ് പ​ന​ക്ക​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ ജോ​ർ​ജ് നാ​നാ​ട്ട്, ജോ​ജി കു​രീ​ക്കോ​ട് സോ​ള​മ​ൻ വി​ല്യം​സ് , കെ.​ജെ. തോ​മ​സ്, എ. ​ജി.​ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.