പ​റ​വൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് നീ​ക്കാ​ന്‍ ന​ട​പ​ടി: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Friday, October 7, 2022 12:45 AM IST
പ​റ​വൂ​ർ: പ​റ​വൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് നീ​ക്കാ​ന്‍ പ്ര​ത്യേ​ക ന​ട​പ​ടി ആ​രം​ഭി​ച്ചു​വെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. പ​റ​വൂ​രി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​റ​വൂ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റ​സ്റ്റ് ഹൗ​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ല്‍​എ​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ വി.​ഡി. സ​തീ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും മ​ന്ത്രി ന​ല്‍​കാ​റു​ണ്ടെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. പ​റ​വൂ​രി​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ അ​നെ​ക്‌​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ പ​റ​വൂ​ര്‍ നി​വാ​സി​ക​ളു​ടെ എ​ക്കാ​ല​ത്തെ​യും ആ​വ​ശ്യ​മാ​യ ഓ​പ്പ​ണ്‍ എ​യ​ര്‍ സ്റ്റേ​ഡി​യ​വും എ​ത്ര​യും വേ​ഗം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നോര്‍​ത്ത് പ​റ​വൂ​ര്‍ റോ​ഡ്‌​സ് സ​ബ് ഡി​വി​ഷ​ന്‍ അ​സി​സ്റ്റന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എം.​ജി. അ​ജി​ത് കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. 2018-2019 വ​ര്‍​ഷ​ത്തെ പ്ര​ള​യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കോ​ട്ടു​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ഹി​ള​പ്പ​ടി പാ​ല​ത്തി​ന്റെ​യും കേ​ന്ദ്ര റോ​ഡ് ഫ​ണ്ട് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ചേ​ന്ദ​മം​ഗ​ലം, വ​ട​ക്കേ​ക്ക​ര, ചി​റ്റാ​റ്റു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 2021-2022 വ​ര്‍​ഷ​ത്തെ ന​ബാ​ര്‍​ഡ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​വാ​ന്‍ പോ​കു​ന്ന പ​റ​വൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലേ​യും ഏ​ഴി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​യും വി​വി​ധ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വു​മാ​ണ് മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്.

പ​റ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സിം​ന സ​ന്തോ​ഷ്, പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്ര​ഭാ​വ​തി ടീ​ച്ച​ര്‍, ഏ​ഴി​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​ഡി. വി​ന്‍​സെ​ന്‍റ്, കോ​ട്ടു​വ​ള​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​എ​സ്. ഷാ​ജി, ചേ​ന്ദ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ദി​വ്യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വ​ട​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ശ്മി അ​നി​ല്‍​കു​മാ​ര്‍, ചി​റ്റാ​റ്റു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശാ​ന്തി​നി ഗോ​പ​കു​മാ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഇ.ജി. ശ​ശി​ധ​ര​ന്‍, വൈ​റ്റി​ല ദേ​ശീ​യ​പാ​ത വി​ഭാ​ഗം സൂ​പ്ര​ണ്ടിംഗ് എ​ൻജി​നീ​യ​ര്‍ എ​സ്.​ സ​ജീ​വ്, ആ​ലു​വ നി​ര​ത്ത് വി​ഭാ​ഗം സൂ​പ്ര​ണ്ടിംഗ് എ​ൻജിനീ​യ​ര്‍ ടി. ​എ​സ്. സു​ജാ​റാ​ണി, എ​റ​ണാ​കു​ളം നി​ര​ത്ത് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ര്‍ സി.​എം. സ്വ​പ്ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.