സെ​മി​നാ​ർ ന​ട​ത്തി
Friday, October 7, 2022 12:45 AM IST
പ​റ​വൂ​ർ: നാ​ട​ക് എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​റ​വൂ​ർ ല​ക്ഷ്മി കോ​ള​ജി​ൽ ‘നാ​ട​ക​കൃ​തി​യും അ​റി​വും’ സെ​മി​നാ​ർ ന​ട​ത്തി. നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ ശ്രീ​മൂ​ല​ന​ഗ​രം മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​മ്മ​ൾ ജീ​വി​ക്കു​ന്ന ജീ​വി​ത പ​രി​സ​ര​ത്തു​നി​ന്നാ​ണ് ന​മ്മു​ടെ നാ​ട​ക​ങ്ങ​ൾ രൂ​പം കൊ​ള്ളു​ന്ന​തെ​ന്നും, സ​മൂ​ഹ​ത്തി​ന്‍റെ പു​തു​ച​ല​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത​വ​ർ നാ​ട​ക​വേ​ദി​യി​ൽ നി​ന്ന​ല്ല എ​ല്ലാ മേ​ഖ​ല​യി​ൽ​നി​ന്നും പു​റ​ന്ത​ള്ള​പ്പെ​ട്ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ട​ക​നി​രൂ​പ​ക​ൻ ടി.​എം. ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​ഫ. എ​ൻ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൻ.​എം. പി​യേ​ഴ്സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗി​രീ​ഷ് കെ​ടാ​മം​ഗ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ മു​ര​ളി നെ​ടും​തോ​പ്പി​ൽ സ്വാ​ഗ​ത​വും വി​നി​ത ചോ​ല​യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. നാ​ളെ​യാ​ണ് നാ​ട​ക്‌ എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​നം പ​റ​വൂ​രി​ൽ ന​ട​ക്കു​ന്ന​ത്.