പാ​യി​പ്ര​യി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ
Friday, October 7, 2022 12:45 AM IST
മൂ​വാ​റ്റു​പു​ഴ: കേ​ര​ള എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തു​ന്ന എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ആ​ന്‍റോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​യി​പ്ര​യി​ൽ​നി​ന്നു ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. മു​ള​വൂ​ർ പാ​യി​പ്ര മ​രോ​ട്ടി​ക്ക​ൽ മാ​ഹി​ൻ, മ​രോ​ട്ടി​ക്ക​ൽ മ​നാ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൂ​വാ​റ്റു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ക​ഞ്ചാ​വ്, എം​ഡി​എം​എ, എ​ൽ​എ​സ്ഡി സ്റ്റാ​ന്പ് എ​ന്നി​വ മ​നാ​ഫ് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സാ​ബു കു​ര്യാ​ക്കോ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ബി. ലി​ബു, സി.​പി. ജി​നേ​ഷ് കു​മാ​ർ, എം.​ടി. ബാ​ബു, കെ.​ഇ. ജോ​മോ​ൻ, കെ.​എ. നൗ​ഷാ​ദ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.​എ​സ്. ബ​ബീ​ന എ​ന്നി​വ​രാ​യി​രു​ന്നു എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.