ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം
Friday, October 7, 2022 12:46 AM IST
മൂ​വാ​റ്റു​പു​ഴ: ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സി​ബു ഇ​രു​ന്പി​നി​ക്ക​ൽ ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ വി​ല​മ​ഗി​രി പ​ബ്ലി​ക്ക് സ്കൂ​ൾ വിദ്യാർഥികൾ ല​ഹ​രി വി​രു​ദ്ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ല​ഹ​രി മ​രു​ന്നു​ക​ൾ ജീ​വി​ത​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ക​യി​ല്ലെ​ന്ന് എ​ല്ലാ​വ​രും പ്ര​തി​ജ്ഞ ചെ​യ്തു. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ മൂ​വാ​റ്റു​പു​ഴ രൂ​പാ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ക്ലാ​സി​നും ല​ഹ​രി വി​രു​ദ്ധ​ദി​ന റാ​ലി​ക്കും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചെ​റി​യാ​ൻ ചെ​ന്നി​ക്ക​ര, പ്രി​ൻ​സി​പ്പ​ൽ ജി​സ​ണ്‍ കെ. ​ഏ​ബ്ര​ഹാം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി. ​ജ​യ​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.