റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ഗെ​യിം​സിന് കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി
Friday, October 7, 2022 12:46 AM IST
കോ​ല​ഞ്ചേ​രി: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ മാ​ത്യു പി. ​പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫാ. ​ജേ​ക്ക​ബ് കു​ര്യ​ൻ, എ​ഇ​ഒ ടി. ​ശ്രീ​ക​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ന​ട​ക്കു​ന്ന സ്കൂ​ൾ ഗെ​യിം​സ് ഇ​ന്ന് സ​മാ​പി​ക്കും.