വൈ​എം​സി​എ സ്ഥാ​പ​ക​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം 10ന്
Saturday, October 8, 2022 12:15 AM IST
കാ​ക്ക​നാ​ട്: വൈ​എം​സി​എ സ്ഥാ​പ​ക​ൻ സ​ർ ജോ​ർ​ജ് വി​ല്ല്യം​സി​ന്‍റെ 201ാ മ​ത് ജ​ന്മ​ദി​നാ​ഘോ​ഷം എ​റ​ണാ​കു​ളം വൈ​എം​സി​എ യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തിങ്കളാഴ്ച തൃ​ക്കാ​ക്ക​ര ചൈ​ത​ന്യ സ്പെ​ഷ​ൽ സ്കൂ​ൾ കു​ട്ടി​ക​ളോ​ടൊ​പ്പം വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷി​ക്കു​മെ​ന്ന് വൈ​എം​സി​ഏ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സ് അ​റി​യി​ച്ചു.
വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ എം. ​ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ജ​ന്മ​ദി​ന സ​മ്മേ​ള​നം കെ​സി​ബി​സി ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​ജേ​ക്ക​ബ് പാ​ല​ക്കാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ വ​ർ​ക്കി ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ൽ​കും. വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.

ക​ള​മ​ശേ​രി സ​ഹ. ബാ​ങ്കി​ൽ
വീ​ണ്ടും യു​ഡി​എ​ഫ് വി​മ​ത​ൻ

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക-വ​ർ​ഗ വി​ഭാ​ഗ​ത്തി​നു സം​വ​ര​ണം ചെ​തി​ട്ടു​ള്ള ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് യുഡിഎഫ് വിമതൻ വി.​ ക​രു​ണാ​ക​ര​നെ തെര​ഞ്ഞെ​ടു​ത്തു. യു​ഡി​എ​ഫ് നി​ർ​ദ്ദേ​ശി​ച്ച എം.​ടി. ശി​വ​നെ നാ​ലി​നെ​തി​രെ ഏ​ഴു വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​മ​ത പ​ക്ഷ​ത്തെ ക​രു​ണാ​ക​ര​ൻ വി​ജ​യി​ച്ച​ത്. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ അ​സു​ഖ​മാ​യ​തി​നാ​ൽ യു​ഡി​എ​ഫി​ലെ ടി.​കെ. കു​ട്ടി പ​ങ്കെ​ടു​ത്തി​ല്ല. മു​ൻ ഡ​യ​റ​ക്ട​ർ ഷാ​ന​വാ​സ് ലോ​ൺ കു​ടി​ശി​ഖ വ​രു​ത്തി​യ​തി​നാ​ൽ അ​യോ​ഗ്യ​നാ​യ​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന സ്ഥാ​ന​ത്തേ​ക്കാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​നി​ല ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.