ഡി​ക്ടറ്റീവ് കു​മാ​ര​നി​ലൂ​ടെ നാ​ട​ക​ത്തി​ല്‍ മൂ​ന്നാ​വ​ട്ട​വും ഒന്നാമത്
Wednesday, November 30, 2022 12:21 AM IST
പ​റ​വൂ​ര്‍: ഡി​ക്ടറ്റീവ് കു​മാ​ര​ന്‍റെ ക​ഥ പ​റ​ഞ്ഞ് മൂ​ന്നാം വ​ട്ട​വും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം നാ​ട​ക മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി മൂ​ക്ക​ന്നൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഓ​ര്‍​ഫ​നേ​ജ് ഹൈ​സ്‌​കൂ​ള്‍. ഒ​ന്നാം സ്ഥാ​ന​ത്തി​ന് പു​റ​മേ മി​ക​ച്ച ന​ട​നാ​യി മേ​ള​യി​ല്‍ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍ ഈ ​നാ​ട​ക​ത്തി​ലെ മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യ ഡി​ക്ടറ്റീവ് കു​മാ​ര​നെ അ​വ​ത​രി​പ്പി​ച്ച സേ​വി​യ​ര്‍ സ​ജി​യാ​ണെ​ന്ന​തും സ്‌​കൂ​ളി​ന് ഇ​ര​ട്ടി മ​ധു​ര​മാ​യി.
എ​ഴു​ത്തു​കാ​ര​ന്‍ ഓ. ​ഹെ​ന്‍​ട്രി​യു​ടെ ‘ആ​ഭ​ര​ണ വ്യാ​പാ​രി' എ​ന്ന ക​ഥ​യി​ല്‍ നി​ന്നു​മാ​ണ് നാ​ട​ക​ത്തി​ന്‍റെ തി​ര​ക്ക​ഥ. മ​ടി​യ​ന്‍ കു​മാ​ര​ന്‍ എ​ന്ന കു​ട്ടി ഡി​ക്ടറ്റീവ് ആ​കു​ന്ന​തി​ലൂ​ടെ ചി​ല അ​ബ​ദ്ധ​ങ്ങ​ളി​ല്‍ ചാ​ടു​ക​യും പി​ന്നീ​ട് ജോ​ലി ചെ​യ്യാ​തെ ജീ​വി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന സ​ത്യം തി​രി​ച്ച​റി​യു​ന്ന​തോ​ടെ തി​രി​കെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യു​ന്ന​താ​ണ് നാ​ട​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.
ജി​ല്ലാ​ത​ല​ത്തി​ലെ നേ​ട്ട​ത്തി​ന് പു​റ​മേ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ര​ണ്ട് വ​ട്ടം സ്‌​കൂ​ള്‍ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. മോ​ഹ​ന കൃ​ഷ്ണ​നാ​ണ് ഡ​യ​റ​ക്ട​ര്‍. എ​ഴു​ത്തു​കാ​ര​നും തി​ര​ക്ക​ഥാ​കൃ​ത്തും ഗാ​ന​ര​ചി​ത​വു​മാ​യ സ​ജീ​വ​ന്‍ മു​രി​യാ​ടാ​ണ് തി​ര​ക​ഥ ത​യാ​റാ​ക്കി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി സ്‌​കൂ​ളി​ല്‍ ന​ട​ത്തി​വ​രു​ന്ന നാ​ട​ക ക​ള​ര​യി​ലെ മി​ക​ച്ച 10 പ്ര​തി​ഭ​ക​ളാ​ണ് നാ​ട​ക​വു​മാ​യി അ​ര​ങ്ങി​ലെ​ത്തി​യ​ത്.