കോ​ത​മം​ഗ​ലം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു മു​ത​ൽ
Wednesday, November 30, 2022 12:23 AM IST
കോ​ത​മം​ഗ​ലം: പ​തി​നേ​ഴാ​മ​ത് കോ​ത​മം​ഗ​ലം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് 3.30ന് ​സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ക്കും. കോ​ത​മം​ഗ​ലം രൂ​പ​ത മു​ൻ ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​കും. ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. എ​ട്ടി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ സ​മാ​പി​ക്കും.
വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം പാ​ർ​ക്കി​ങ്ങ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ട്ടു​ത്തി​യി​ട്ടു​ണ്ട്. നാ​ടു​കാ​ണി, ചേ​ലാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തീ​ഡ്ര​ലി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി ചെ​റി​യ​പ​ള്ളി ഗ്രൗ​ണ്ടി​ലോ സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലോ പാ​ർ​ക്കു ചെ​യ്യ​ണം. വാ​ര​പ്പെ​ട്ടി, ഊ​ന്നു​ക​ൽ, അ​ടി​വാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ബൈ​പാ​സ് റൂ​ട്ടി​ലു​ള്ള എ​ന്‍റെ നാ​ട് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്കു ചെ​യ്യ​ണം. മൂ​വാ​റ്റു​പു​ഴ, കു​റു​പ്പും​പ​ടി, കോ​ട്ട​പ്പ​ടി, ത​ങ്ക​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചെ​റി​യ​പ​ള്ളി​യു​ടെ താ​ഴെ ആ​ളു​ക​ളെ ഇ​റ​ക്കി ചെ​റി​യ​പ​ള്ളി ഗ്രൗ​ണ്ടി​ലോ സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലോ പാ​ർ​ക്കു ചെ​യ്യ​ണം. ബ​സു​ക​ൾ ചെ​റി​യ പ​ള്ളി ഗ്രൗ​ണ്ടി​ൽ പാ​ർ​ക്കു ചെ​യ്യ​ണം. വ​ടാ​ട്ടു​പാ​റ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് ധ​ർ​മ​ഗി​രി ജം​ഗ്ഷ​നി​ലും, പാ​ല​മ​റ്റം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് ഡെ​യി​ലി ബ്രെ​ഡി​ന്‍റെ മു​ന്പി​ൽ നി​ന്നും, ഊ​ന്നു​ക​ൾ, പ​രീ​ക്ക​ണ്ണി, പെ​രു​ന്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള​വ ചെ​റി​യ പ​ള്ളി ജം​ഗ്ഷ​നി​ൽ നി​ന്നും, പൂ​യം​കു​ട്ടി ഭാ​ഗ​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സ് ചെ​റി​യ പ​ള്ളി താ​ഴ​ത്തു നി​ന്നും 8.30 ന് ​പു​റ​പ്പെ​ടു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.