ഫാ. ​ജോ​സ് ഏ​ഴാ​നി​ക്കാ​ട്ടിന്‍റെ പൗ​രോ​ഹി​ത്യ​ സു​വ​ർ​ണ ജൂ​ബി​ലി ആഘോഷിച്ചു
Wednesday, November 30, 2022 12:23 AM IST
കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി മാ​ർ മാ​ത്യൂ​സ് ബോ​യ്സ് ടൗ​ണ്‍ ആ​ശ്ര​മ സ്ഥാ​പ​ക​നും ഇ​പ്പോ​ഴ​ത്തെ സു​പ്പീ​രി​യ​റു​മാ​യ ഫാ. ​ജോ​സ് ഏ​ഴാ​നി​ക്കാ​ട്ട് പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ. കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ മു​ള​പ്പു​റം ഇ​ട​വ​ക​യി​ലെ ഏ​ഴാ​നി​ക്കാ​ട്ട് പ​രേ​ത​രാ​യ ഏ​ബ്ര​ഹാം-മ​റി​യം​കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ​പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സത്തിനു ശേ​ഷം ചെ​റു​പു​ഷ്പ സ​ഭ​യി​ൽ ചേ​ർ​ന്ന അദ്ദേഹം 1972 ഡി​സം​ബ​ർ 18ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.
അ​മേ​രി​ക്ക​യി​ൽ പാ​സ്റ്റ​ർ മി​നി​സ്ട്രി​യി​ൽ ബി​രു​ദാ​ന​ന്തര ബി​രു​ദ​ം നേ​ടി. ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും യൂ​ത്ത് മി​നി​സ്ട്രി അ​വാ​ർ​ഡ്, ഓ​ൾ ഇ​ന്ത്യ ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സേ​വ നി​ര​ത അ​വാ​ർ​ഡ് തു​ട​ങ്ങിയ ബ​ഹു​മ​തി​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും വി​വി​ധ സ​ഭാ സ്ഥാ​പ​ന​ങ്ങ​ളിലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​മു​ണ്ട്. ര​ണ്ടു പ്രാ​വ​ശ്യം സ​ഭ​യു​ടെ പ്രൊ​വി​ൻ​ഷ്യൽ സു​പ്പീ​രി​യ​റാ​യിരുന്നു.
കോ​ഴ​പ്പി​ള്ളി ബോ​യ്സ് ടൗ​ണ്‍ ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന ജൂ​ബി​ലി ആ​ഘോ​ഷം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ർ​ജ് ആ​റാ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച.​കോ​ത​മം​ഗ​ലം രൂ​പ​ത സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. പ​യ​സ് മ​ലേ​ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
ആ​ന്‍റ​ണി ജോ​ണ്‍എം​എ​ൽ​എ, ഫാ. ​ജോ​സ​ഫ് വി​ല്ല​ന്താ​നം, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ, ചെ​റു​പു​ഷ്പ സ​ഭ സെ​ന്‍റ്. ജോ​സ​ഫ് പ്രോ​വി​ൻ​സ് കൗ​ണ്‍​സി​ല​ർ ഫാ. ​അ​ല​ക്സ് കു​ന്പി​ടിമാ​യ്ക്ക​ൽ , റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, സി​സ്റ്റ​ർ ഫി​ലോ​മി എം​എ​സ്ജെ, ഡ​യാ​ന നോ​ബി, ബേ​സി​ൽ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.