അ​വ​യ​വ​ദാ​താ​ക്ക​ള്‍​ക്ക് ആ​ദ​ര​മാ​യി ആ​സ്റ്റ​റി​ൽ ഗാ​ര്‍​ഡ​ന്‍ ഓ​ഫ് ലൈ​ഫ്
Wednesday, November 30, 2022 12:26 AM IST
കൊ​ച്ചി: അ​വ​യ​വ​ദാ​താ​ക്ക​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് കൊ​ച്ചി ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യി​ൽ സ്മാ​ര​കം (ഗാ​ര്‍​ഡ​ന്‍ ഓ​ഫ് ലൈ​ഫ്) ഒ​രു​ക്കി. ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യി​ൽ ആ​ദ്യ​മാ​യി മ​ര​ണാ​ന​ന്ത​ര അ​വ​യ​വ ദാ​നം ന​ട​ത്തി​യ കെ.​ജെ. ജെ​യിം​സി​ന്‍റെ ഭാ​ര്യ ഗ്രേ​സി ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ത്ത​ര​ത്തി​ൽ ഒ​രു സ്മാ​ര​കം കേ​ര​ള​ത്തി​ൽ ആ​ദ്യ​ത്തേ​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​വ​യ​വ​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ര​ണാ​ന​ന്ത​രം ത​ങ്ങ​ളു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യു​മെ​ന്ന് ആ​സ്റ്റ​ർ ജീ​വ​ന​ക്കാ​ർ പ്ര​തി​ജ്ഞ​യെ​ടു​ത്തു.
ലോ​ക അ​വ​യ​വ​ദാ​ന ദി​ന​ത്തി​ൽ ആ​സ്റ്റ​ര്‍ ഡി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​സാ​ദ് മൂ​പ്പ​നാ​ണു ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്.
ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി മെ​ഡി​ക്ക​ല്‍ അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ടി.​ആ​ര്‍. ജോ​ണ്‍, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് ഡോ. ​അ​നു​പ് വാ​ര്യ​ർ, ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ് കേ​ര​ള ആ​ന്‍​ഡ് ഒ​മാ​ന്‍ റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫ​ര്‍​ഹാ​ന്‍ യാ​സി​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.