സെ​ന്‍റ് തെ​രേ​സാ​സി​ൽ ക്രിസ്മ​സ് സെ​യി​ൽ
Wednesday, November 30, 2022 12:26 AM IST
കൊ​ച്ചി: വ​ള​ർ​ന്നു വ​രു​ന്ന സ്ത്രീ ​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​നി സം​ഘ​ട​ന​യാ​യ ആ​സ്താ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന വാ​ർ​ഷി​ക ക്രി​സ്മ​സ് സെ​യി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി കോ​ള​ജ് ആ​ർ​ട്സ് ബ്ലോ​ക്ക് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ് വി​ല്പ​ന. ഡി​സൈ​ന​ർ വ​സ്ത്ര​ങ്ങ​ൾ, അ​പൂ​ർ​വ​ങ്ങ​ളാ​യ വീ​ട്ട​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, വീ​ട്ടി​ലു​ണ്ടാ​ക്കി​യ രു​ചി​ക​ര​മാ​യ ഭ​ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ മേ​ള​യി​ലു​ണ്ടാ​കും. സ്ത്രീ​ക​ൾ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വി​ളി​ച്ചോ​തു​ന്ന സ്വീ​റ്റ് റി​പ്പീ​റ്റ് പോ​ലു​ള്ള സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.