കാ​ർ​മ​ൽ ന​ഴ്സിം​ഗ് കോ​ള​ജ് ഡേ
Wednesday, November 30, 2022 12:26 AM IST
ആ​ലു​വ: ആ​ലു​വ കാ​ർ​മ​ൽ ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ കോ​ള​ജ് ഡേ ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ൻ ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം വി​മ​ല പ്രൊ​വി​ൻ​സ് ഫെ​യ്ത് ഫോ​ർ​മേ​ഷ​ൻ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ലൂ​സി മ​രി​യ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ, എം​സി​ബി​എ​സ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പൈ​ക്കാ​ട്, കാ​ർ​മ​ൽ ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​പ്ര​ഭാ ഗ്രേ​യ്സ്, ഡോ. ​അ​ശ്വ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​മ​ൽ മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ശു​ഭ മ​രി​യ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ബീ​റ്റ്സ് ഗ്യാ​രേ​ജി​ന്‍റെ വാ​ട്ട​ർ ബാ​ൻ​ഡും ന​ട​ന്നു.