നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു
Wednesday, November 30, 2022 10:27 PM IST
കൊ​ച്ചി: എ​ളം​കു​ള​ത്ത് വാ​ട​ക​വീ​ട്ടി​ല്‍ കൊ​ല്ല​പ്പെ​ട്ട നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി ഭാ​ഗീ​ര​ഥി ഗാ​മി​യു​ടെ (30) മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​വ​രു​ടെ ബ​ന്ധു​വാ​ണ് കൊ​ച്ചി​യി​ലെ​ത്തി മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ പു​ല്ലേ​പ്പ​ടി പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു. മൃ​ത​ദേ​ഹം കൊ​ച്ചി​യി​ല്‍ സം​സ്‌​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു നേ​ര​ത്തെ പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍റെ അ​നു​മ​തി നേ​ടി​യാ​ണ് കൊ​ച്ചി​യി​ല്‍ സം​സ്‌​ക​രി​ച്ച​ത്.

അ​തേ​സ​മ​യം ഭാ​ഗീ​ര​ഥി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന നേ​പ്പാ​ളി​ല്‍ പി​ടി​യി​ലാ​യ റാം ​ബ​ഹാ​ദൂ​ര്‍ ബി​സ്തി​നെ കൊ​ച്ചി​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സൗ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ര്‍ 24നാ​ണ് ഇ​ളം​കു​ള​ത്തെ വാ​ട​ക വീ​ട്ടി​ല്‍ ഭാ​ഗീ​ര​ഥി ഗാ​മി(34)​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.