മ​ദ്യല​ഹ​രി​യി​ൽ മ​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചയാൾ പി​ടി​യി​ൽ
Thursday, December 1, 2022 1:01 AM IST
കാ​ക്ക​നാ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. തൃ​ക്കാ​ക്ക​ര മ​രോ​ട്ടി​ച്ചു​വ​ട് സ​ൺ​റൈ​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ രാ​ജീ​വ​ൻ(55)​നെ തൃ​ക്കാ​ക്ക​ര സിഐ ആ​ർ.​ ഷാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി.​ ഇ​ന്ന​ലെ പുലർച്ചെ 12 ഓടെ​യാ​യി​രു​ന്നു സം​ഭ​വം.​
മ​ക​നു​മാ​യു​ള​ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ന്‍റെ പേരിലാണ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി​കൊ​ണ്ട് മ​ക​നാ​യ ഹ​രി​കൃ​ഷ്ണ ( 23)ന്‍റെ ​വ​യ​റ്റ​ത്തും കൈയി​ലും കു​ത്തി മാ​ര​ക​മാ​യി മു​റി​വേ​ൽ​പ്പി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞത്.​അ​പ്പാ​ർ​ട്ട്മെന്‍റിലെ അന്തേ​വാ​സി​ക​ൾ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. യു​വാ​വി​ന് വൃ​ക്ക​ക​ൾ​ക്കും ക​ര​ളി​നും ക​ട​ലി​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ് വെ​ൻ​റി​ലേ​റ്റ​റി​ൽ തു​ട​രു​ക​യാ​ണ്.​
സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ രാ​ജീ​വ​നെ ഇ​ട​പ്പ​ള​ളി എംഎജെ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്ത് നി​ന്നാണ് പി​ടി​കൂ​ടി​യ​ത്.​ കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റിമാ​ൻഡ് ചെ​യ്തു.