ശന്പളം തടയാൻ ഓംബുഡ്സ്മാൻ ഉ​ത്ത​ര​വ്
Thursday, December 1, 2022 1:02 AM IST
കിഴക്കന്പലം: മ​ഴു​വ​ന്നൂ​ർ, കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ വേ​ർ​തി​രി​ക്കു​ന്ന പോ​ത്ത​നാംചി​റ വ​ല​മ്പൂ​ർ റോ​ഡ് മ​ണ്ണി​ട്ട് നി​ക​ത്തി​യ​തി​നെ​തി​രെ സ​മീ​പ​വാ​സി ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ്പാ​ക്കാ​തി​രു​ന്ന മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ഓം​ബു​ഡ്സ്മാന്‍റെ പു​തി​യ ഉ​ത്ത​ര​വ്.​
ആ​റു വ​ർ​ഷം മു​മ്പ് ക​ള​ക്ട​ർ ന​ൽ​കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തു വ​രെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ശ​മ്പ​ളം ത​ട​ഞ്ഞു​വ​യ്ക്ക​ണ​മെ​ന്നാ​ണ് ഓം​ബു​ഡ്സ്മാ​ൻ ജ​സ്റ്റി​സ് പി.​എ​സ്.​ഗോ​പി​നാ​ഥ​ൻ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റോ​ട് നി​ർ​ദേ​ശി​ച്ച​ത്.​
ഡി​സം​ബ​ർ 31നാണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി.​ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഓം​ബു​ഡ്സ്മാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.​
അ​ത് ന​ട​പ്പാ​ക്കാ​തി​രു​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വ്.