കു​തി​പ്പ് തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം
Thursday, December 1, 2022 1:02 AM IST
പ​റ​വൂ​ര്‍: മൂ​ന്നാം ദി​ന​വും കു​തി​പ്പു തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം. 183 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ 526 പോ​യി​ന്‍റു​മാ​യാ​ണ് എ​റ​ണാ​കു​ളം ഉ​പ​ജി​ല്ല​യു​ടെ മു​ന്നേ​റ്റം. 503 പോ​യി​ന്‍റോ​ടെ നോ​ര്‍​ത്ത് പ​റ​വൂ​രും, 460 പോ​യി​ന്‍റോ​ടെ ആ​ലു​വ​യു​മാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍ .
സ്‌​കൂ​ളു​ക​ളി​ല്‍ എ​ട​വ​ന​ക്കാ​ട് ഹി​ദാ​യ​ത്തു​ല്‍ ഇ​സ്‌​ലാം എ​ച്ച്എ​സ്എ​സ് 156 പോ​യി​ന്‍റോ​ടെ മു​ന്നി​ട്ടു നി​ല്‍​ക്കു​ന്നു. 149 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് സി​ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാ​മ​തും 144 പോ​യി​ന്‍റോ​ടെ മോ​റ​ക്കാ​ല സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.
യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 106 പോ​യി​ന്‍റു​മാ​യി നോ​ര്‍​ത്ത് പ​റ​വൂ​രാ​ണ് ഒ​ന്നാ​മ​ത്. എ​ച്ച്എ​സ് ജ​ന​റ​ലി​ലും എ​ച്ച്എ​സ്എ​സ് ജ​ന​റ​ലി​ലും യ​ഥാ​ക്ര​മം 207, 235 പോ​യി​ന്‍റോ​ടെ എ​റ​ണാ​കു​ള​മാ​ണ് ഒ​ന്നാ​മ​ത്. യു​പി സം​സ്‌​കൃ​ത​ത്തി​ല്‍ എ​റ​ണാ​കു​ളം -60, എ​ച്ച്എ​സ് സം​സ്‌​കൃ​ത​ത്തി​ല്‍ ആ​ലു​വ- 65 മു​ന്നി​ട്ടു നി​ല്‍​കു​ന്നു.
യു​പി അ​റ​ബി​ക്കി​ല്‍ 45 പോ​യി​ന്‍റോ​ടെ കോ​ല​ഞ്ചേ​രി​യാ​ണ് മു​ന്നി​ല്‍. എ​ച്ച്എ​സ് അ​റ​ബി​ക്കി​ല്‍ 66 പോ​യി​ന്‍റു​ള്ള വൈ​പ്പി​ന്‍ ഉ​പ​ജി​ല്ല മു​ന്നി​ലാ​ണ്.