വ​ച​ന​പ്ര​ഘോ​ഷ​ണം ജീ​വി​ത സാ​ക്ഷ്യ​ത്തി​ലൂ​ടെ ആകണം: മാ​ർ ജോർജ് പു​ന്ന​ക്കോ​ട്ടി​ൽ
Thursday, December 1, 2022 1:02 AM IST
കോ​ത​മം​ഗ​ലം: വ​ച​ന​പ്ര​ഘോ​ഷ​ണം ജീ​വി​ത സാ​ക്ഷ്യ​ത്തി​ലൂ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ബി​ഷ​പ് എ​മരി​റ്റസ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ. 17-ാമ​ത് കോ​ത​മം​ഗ​ലം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​രു​ന്നു ബി​ഷ​പ്. ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളും വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
പ്രാ​ർ​ത്ഥ​ന​യി​ലൂ​ടെ മ​രു​ഭൂ​മി​യി​ൽ മേ​ശ ഒ​രു​ക്കാ​ൻ ക​ർ​ത്താ​വി​ന് ക​ഴി​യു​മെ​ന്ന പ്ര​ത്യാ​ശ​യി​ൽ നാം ​ജീ​വി​ക്ക​ണ​മെ​ന്ന് വ​ച​ന സ​ന്ദേ​ശം ന​ൽ​കി​യ ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ പ​റ​ഞ്ഞു. ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ദ്ധി​ച്ച് കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​മ്പി​ൽ
ബൈ​ബി​ൾ പ്ര​തി​ഷ്ഠാ ക​ർ​മം നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം ഫൊ​റോ​ന​യി​ലെ വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ഫ്രാ​ൻ​സീ​സ് കീ​ര​മ്പാ​റ, മോ​ൺ. പ​യ​സ് മ​ലേ​ക്ക​ണ്ടത്തിൽ, ഫൊ​റോ​ന വി​കാ​രി​മാ​രാ​യ റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​മ്പി​ൽ, റ​വ. ഡോ. ​തോ​മ​സ് പ​റ​യി​ടം, റ​വ. ഡോ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി, ഫാ.​ജേ​ക്ക​ബ് ത​ലാ​പ്പി​ള്ളി​ൽ, രാ​ജേ​ഷ് പി​ട്ടാ​പ്പി​ള്ളി​ൽ, ജോ​ൺ അ​ല​ക്സ്, ജി​മ്മി​ച്ച​ൻ പു​തി​യാ​ത്ത്, കെ.​കെ. കു​ര്യാ​ക്കോ​സ്, ചെ​റി​യാ​ച്ച​ൻ തെ​ക്കെ​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക​ൺ​വ​ൻ​ഷ​ൻ ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​തോ​മ​സ് പ​റ​യി​ടം സ്വാ​ഗ​ത​വും കോ​ത​മം​ഗ​ലം രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലു​സ് ഫ്രാ​ൻ​സീ​സ് കീ​ര​മ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ന്ന് ഫാ.​എ​ബ്രാ​ഹം ക​ട​യ​ക്കു​ഴി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.