ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡ്: അന്തിമ അ​ലൈ​ൻ​മെ​ന്‍റി​ന് അം​ഗീ​കാ​രം
Thursday, December 1, 2022 1:02 AM IST
കോ​ത​മം​ഗ​ലം: ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡ് നാ​ലു​വ​രി പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് അ​ന്തി​മ അ​ലൈ​ൻ​മെ​ന്‍റി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു. ആ​ലു​വ പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ത​ങ്ക​ളം ലോ​റി സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ലെ​ത്തി ത​ങ്ക​ളം - കോ​ഴി​പ്പി​ള്ളി ബൈ​പാ​സി​ലൂ​ടെ ബി​ഷ​പ് ഹൗ​സ് ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​ക്കും വി​ധ​മാ​ണ് അ​ന്തി​മ അ​ലൈ​ൻ​മെ​ന്‍റ്. 23 മീ​റ്റ​ർ വീ​തി​യി​ൽ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ൽ പ​ര​മാ​വ​ധി വ​ള​വു​ക​ൾ ഒ​ഴി​വാ​ക്കും വി​ധ​മു​ള്ള അ​ലൈ​ൻ​മെ​ന്‍റാ​ണ് അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ദ്ധ​തി​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി 653.06 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക അ​നു​മ​തി ല​ഭ്യ​മാ​യി​രു​ന്നു.
കോ​ത​മം​ഗ​ലം മ​ണ്ഡ​ല പ​രി​ധി​യി​ൽ ന​ങ്ങേ​ലി​പ്പ​ടി​യി​ലും ബ്ലൂ ​മൂ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​വു​മാ​ണ് വ​ള​വു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി നി​ല​വി​ലെ അ​ലൈ​ൻ​മെ​ന്‍റി​ൽ​നി​ന്ന് മാ​റ്റം വ​രു​ത്തി​യി​ട്ടു​ള്ള​ത്. പ​ദ്ധ​തി​യു​ടെ റ​വ​ന്യൂ ബി ​സാം​ഗ്‌​ഷ​ൻ ല​ഭ്യ​മാ​ക്കി അ​ലൈ​ൻ​മെ​ന്‍റ് ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും, സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.