ന​ഷ്ട​പ്പെ​ട്ട പ​ണം രാ​മ​കൃ​ഷ്ണ​നു തി​രി​ച്ചു​കി​ട്ടി
Friday, December 2, 2022 12:17 AM IST
പി​റ​വം: ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ക​രു​തി​യ പ​ണ​പ്പൊ​തി രാ​മ​കൃ​ഷ്ണ​നു തി​രി​കെ ല​ഭി​ച്ചു. പി​റ​വം ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ കാ​ക്കൂ​ർ സ്വ​ദേ​ശി ഷീ​ല മാ​ത്യു, മു​ള​ക്കു​ളം സ്വ​ദേ​ശി എ​ൻ.​സി. ഡെ​യ്സി എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പി​റ​വം പി​ഒ ജം​ഗ്ഷ​നു സ​മീ​പ​ത്തു​നി​ന്നു പ​ണ​പ്പൊ​തി കി​ട്ടി​യ​ത്. 27,000 രൂ​പ​യാ​ണ് പൊ​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. 
ക​വ​റി​ൽ പ​ണ​പ്പൊ​തി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൻ​ഷ​ൻ ബു​ക്കാ​ണ് ഉ​ട​മ​യെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യ​ക​മാ​യ​ത്. ഫോ​ൺ ന​മ്പ​ർ ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ഒ​രു ഓ​ട്ടോ ഡ്രൈ​വ​റെ പെ​ൻ​ഷ​ൻ ബു​ക്കി​ലെ വി​ലാ​സ​മ​റി​യി​ച്ചി​രു​ന്നു. ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ആ​ളെ ക​ണ്ടെ​ത്തി എ​ത്തി​ച്ച​ത്. ഫ​യ​ർ ഫോ​ഴ്സി​ൽ ഡ്രൈ​വ​റാ​യി വി​ര​മി​ച്ച പി​റ​വ​ത്തി​ന​ടു​ത്ത് ക​ള​മ്പൂ​ർ മു​ണ്ടാ​ങ്കു​ഴി​യി​ൽ പി. ​രാ​മ​കൃ​ഷ്ണ​ന്‍റെ പെ​ൻ​ഷ​ൻ തു​ക​യാ​യി​രു​ന്നു ന​ഷ്ട​മാ​യ​ത്. ട്ര​ഷ​റി​യി​ൽ​നി​ന്നു പെ​ൻ​ഷ​ൻ തു​ക വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി പ​ണം ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. ഷീ​ല​യും, ഡെ​യ്സി​യും ചേ​ർ​ന്ന് പ​ണം രാ​മ​കൃ​ഷ്ണ​നു കൈ​മാ​റി. ഇ​വ​രു​ടെ സ​ത്യ​സ​ന്ധ​ത​യെ പ്ര​ശം​സി​ച്ചാ​ണ് രാ​മ​കൃ​ഷ്ണ​ൻ മ​ട​ങ്ങി​യ​ത്.