കി​ഴ​ക്കും​ഭാ​ഗം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ല്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് നാ​ലി​ന്
Friday, December 2, 2022 12:17 AM IST
കാ​ഞ്ഞൂ​ര്‍: കി​ഴ​ക്കും​ഭാ​ഗം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ല്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് (സൗ​ഖ്യം 2022) ഡി​സം​ബ​ര്‍ നാ​ലി​നു ന​ട​ക്കും. അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യു​ടെ​യും ജോ​യ് ആ​ലൂ​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കി​ഴ​ക്കും​ഭാ​ഗം ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ചാ​രി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ അ​റു​പ​തം​ഗ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ സേ​വ​നം ല​ഭി​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യാ​ണു ക്യാ​മ്പ്.
ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, കാ​ര്‍​ഡി​യോ​ള​ജി, പീ​ഡി​യാ​ട്രി​ക്‌​സ്, ഇ​എ​ന്‍​ടി, ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ്, ഗൈ​ന​ക്കോ​ള​ജി, നേ​ത്ര​രോ​ഗം, ദ​ന്ത​രോ​ഗം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ പ​രി​ശോ​ധ​ന​യും വി​വി​ധ ടെ​സ്റ്റു​ക​ളും മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ക്യാ​മ്പി​ല്‍ ല​ഭ്യ​മാ​ക്കും. കാ​ഴ്ച​യ്ക്കു ബു​ദ്ധി​മു​ട്ടു​ള്ള 150 പേ​ര്‍​ക്ക് ക്യാ​മ്പു​വ​ഴി സൗ​ജ​ന്യ​മാ​യി ക​ണ്ണ​ട​ക​ള്‍ വി​ത​ര​ണം ചെ​യ്യും. അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്കു ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തി​മി​ര ശ​സ്ത്ര​ക്രി​യ സൗ​ജ​ന്യ​മാ​യി ന​ട​ത്തും. ബി​പി, ഇ​സി​ജി, ഷു​ഗ​ര്‍, കാ​ഴ്ച, കേ​ള്‍​വി പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യം ക്യാ​മ്പി​ലു​ണ്ടാ​കു​മെ​ന്നു കി​ഴ​ക്കും​ഭാ​ഗം പ​ള്ളി വി​കാ​രി ഫാ. ​സു​ഭാ​ഷ് മാ​ളി​യേ​ക്ക​ല്‍ അ​റി​യി​ച്ചു. കാ​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ദ​യാ​ന​ന്ദ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം സി​മി ടി​ജോ, പു​തി​യേ​ടം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​ഐ. ശ​ശി തു​ട​ങ്ങി​യ​വ​ര്‍ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ര​ജി​സ്ടേ​ഷ​ന് 9846595498, 9846878190 എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​ളി​ക്കു​ക.