ബ​ലാ​ൽ​സം​ഗ​ക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, December 2, 2022 12:19 AM IST
ചെ​റാ​യി: ഹോ​സ്റ്റ​ലി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് യു​വ​തി​യെ ത​ന്ത്ര​പ​ര​മാ​യി ഇ​ട​പ്പി​ള്ളി​യി​ൽ എ​ത്തി​ച്ച് ബ​ലാ​ൽ​സം​ഗ ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ന​മ്പം ഐ​ആ​ർ വ​ള​വ് ക​ള​ത്തി​ൽ വീ​ട്ടി​ൽ ജാ​നേ​ന്ദ്(​ജാ​നു 28 ) നെ​യാ​ണ് മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. 2021 മേ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ന്നീ​ട് യു​വ​തി​യു​ടെ നേ​രി​ട്ടു​ള്ള പ​രാ​തി​പ്ര​കാ​രം മു​ന​മ്പം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും പ്ര​തി ഒ​ളി​വി​ൽ പോ​യി.
മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ മു​ന​മ്പം സി​ഐ എ.​എ​ൽ യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. ശ​ശി​കു​മാ​ർ, എ​എ​സ്ഐ എം.​വി. ര​ശ്മി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​എ. ജ​യ​ദേ​വ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.