കാ​ർ കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണ​ശ്ര​മം; പ്ര​തി​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ
Friday, December 2, 2022 12:19 AM IST
കൊ​ച്ചി: കാ​ർ കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്കെ​തി​രെ മു​ന്പും നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം കു​ണ്ട​റ മു​ള​വ​ന ചാ​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ജു(38)​വി​നെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
മോ​ഷ​ണം, അ​ടി​പി​ടി, പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ ജി​ല്ല​യു​ടെ വി​വി​ധ സ്്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ 29-നാ​യി​രു​ന്നു കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ട്ടം വ​ന്ന ഊ​ബ​ർ ടാ​ക്സി സൗ​ത്ത് ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട​പ്പോ​ഴാ​യി​രു​ന്നു മോ​ഷ​ണ​ശ്ര​മം.
ഡ്രൈ​വ​ർ ചാ​യ​കു​ടി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.