വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ജി​ല്ലാ സ​മ്മേ​ള​നം നാ​ലി​ന് ഞാ​റ​ക്ക​ലി​ൽ
Friday, December 2, 2022 12:19 AM IST
വൈ​പ്പി​ന്‍: നാ​ഷ​ണ​ല്‍ എ​ക്‌​സ് സ​ര്‍​വീ​സ്‌​മെ​ന്‍ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ജി​ല്ലാ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ഞാ​റ​ക്ക​ല്‍ എ​സ്എ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.
രാ​വി​ലെ 10ന് ​പൊ​തു​സ​മ്മേ​ള​നം കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് 2.30ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ദേ​ശീ​യ സീ​നി​യ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ പ്ര​സി​ഡന്‍റ് എം.​എ​ന്‍. അ​പ്പു​ക്കു​ട്ട​ന്‍, സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​ന്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ബി. ഗോ​പി​നാ​ഥ്, ദേ​ശീ​യ സീ​നി​യ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.