മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​കി​ല്ല: ജി​സി​ഡി​എ ചെ​യ​ർ​മാ​ൻ
Friday, December 2, 2022 12:19 AM IST
കൊ​ച്ചി: മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ളെ ന​ഗ​ര​വ​ത്കൃ​ത സ​മൂ​ഹ​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച എ​തി​ർ​പ്പു​ക​ളെ​യും ആ​ശ​ങ്ക​ക​ളെ​യും സൗ​ഹാ​ർ​ദ​പ​ര​മാ​യും പ​ര​സ്പ​ര വി​ശ്വാ​സ​ത്തോ​ടെ​യും സ​മീ​പി​ക്ക​ണ​മെ​ന്നും ജി​സി​ഡി​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള. എ​തി​ർ​പ്പു​ക​ൾ​ക്കു മു​ന്നി​ൽ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ക്കാ​നാ​കി​ല്ലെ​ന്ന വ​സ്തു​ത എ​ല്ലാ​വ​രും ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ൽ കോ​തി​യി​ൽ മ​ലി​ന​ജ​ല സം​സ്ക​ര​ണ​പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​നെ​തി​രെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​പ്പു തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​സി​ഡി​എ ചെ​യ​ർ​മാ​ന്‍റെ പ്ര​സ്താ​വ​ന.
കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ പ​ശ്ചി​മ കൊ​ച്ചി മേ​ഖ​ല​യി​ലും മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ദ്ധ​തി​യി​ൽ നി​ന്നു പി​ന്മാ​റേ​ണ്ടി വ​ന്ന​തും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.