കെഎ​സ്‌യു സ​മ​രം തു​ട​രു​ന്നു
Saturday, December 3, 2022 12:49 AM IST
തൃ​പ്പൂ​ണി​ത്തു​റ: പൂ​ത്തോ​ട്ട എ​സ്എ​ൻ ലോ ​കോ​ള​ജി​ൽ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ വി​ദ്യാ​ർ​ഥിനി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെഎ​സ്‌യു നേ​താ​ക്ക​ളാ​യ ബേ​സി​ൽ വ​ർ​ഗീ​സ് പാ​റേ​ക്കു​ടി​യി​ലും ജിം ​ജെ​യിം​സും തു​ട​ങ്ങി​യ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്നു.
എം​എ​ൽഎ​മാ​രാ​യ കെ.​ ബാ​ബു, ഉ​മാ തോ​മ​സ്, കെപിസിസി. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​ സ​ജീ​ന്ദ്ര​ൻ, ദീ​പ്തി മേ​രി വ​ർ​ഗീ​സ്, അ​ബ്ദു​ൽ മു​ത്ത​ലി​ബ്, രാ​ജു പി. ​നാ​യ​ർ, ആ​ൻ സെ​ബാ​സ്റ്റ്യ​ൻ, സി.​ വി​നോ​ദ്, ആന്‍റണി ആ​ശാ​ൻ​പ​റ​മ്പി​ൽ, കെ.​ആ​ർ. വി​ജ​യ​കു​മാ​ർ, സാ​ജു പൊ​ങ്ങ​ലാ​യി തു​ട​ങ്ങി നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​ർ സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചു.
കു​റ്റ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി പ്ര​തി​ക​ളെ വി​ട്ട​യ​ച്ച​ത് സിപിഎം നേ​തൃ​ത്വ​ത്തി​ന്‍റെ സ​മ്മ​ർ​ദ്ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണെ​ന്ന് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.