യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണം: വി.ഡി.സതീശൻ
Saturday, December 3, 2022 12:49 AM IST
കൊച്ചി: പൂ​ത്തോ​ട്ട ലോ ​കോ​ള​ജി​ലെ കെ​എ​സ് യു ​പ്ര​തി​നി​ധി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റുചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അ​തി​നുവേ​ണ്ടി​യാ​ണ് കെ​എ​സ് യു ​സ​മ​രം ന​ട​ത്തു​ന്ന​ത്. ഒ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യാ​ല്‍ ജാ​മ്യമുള്ള കേ​സ​ല്ല എ​ടു​ക്കേ​ണ്ട​ത്. പോ​ലീ​സി​നെ ഭ​രി​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണ്.
അ​ഞ്ച് കെ​എ​സ് യു ​കു​ട്ടി​ക​ളു​ടെ ര​ക്തം വീ​ഴ്ത്തു​മെ​ന്ന് അ​യ്യ​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. എ​ന്നി​ട്ടും അ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല. കു​പ്ര​സി​ദ്ധ​രാ​യ ക്രി​മി​ന​ലു​ക​ള്‍​ക്കാ​ണ് കോ​ള​ജു​ക​ളു​ടെ ചു​മ​ത​ല സി​പി​എം ന​ല്‍​കി​യി​രി​ക്കു​ന്ന​തെന്നും സ​തീ​ശ​ൻ ആരോപിച്ചു.

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം
ശ​ക്ത​മാ​ക്കും

കൊ​ച്ചി: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കാ​നും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ​ജാ​ഗ്ര​താ ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. ക​ള​ക്ട​റേ​റ്റ് സ്പാ​ർ​ക്ക് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്. ശ്രീ​ദേ​വി, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.