കു​ടും​ബ​ങ്ങ​ൾ സൗ​ഹൃ​ദ​ത്തി​ന്‍റെ വേ​ദി​ക​ളാ​ക​ണം: മാ​ർ തോ​മ​സ് ത​റ​യി​ൽ
Saturday, December 3, 2022 12:51 AM IST
കോ​ത​മം​ഗ​ലം: ന​ല്ല കു​ടും​ബ​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് സ​ഭാ ന​വീ​ക​ര​ണ​ത്തി​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു. കോ​ത​മം​ഗ​ലം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ വ​ച​ന പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ഷ​പ്. മാ​ർ​ത്തോ​മാ ക്രി​സ്ത്യാ​നി​ക​ൾ 20 നൂ​റ്റാ​ണ്ടു​ക​ൾ വി​ശ്വാ​സം സം​ര​ക്ഷി​ച്ച​ത് സു​ര​ക്ഷി​ത​മാ​യ കു​ടും​ബ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ്. കു​ടും​ബ​ങ്ങ​ൾ സൗ​ഹൃ​ദ​ത്തി​ന്‍റെ വേ​ദി​ക​ളാ​ക​ണം. മാ​താ​പി​താ​ക്ക​ൾ പ​ര​സ്പ​ര​വും മ​ക്ക​ളോ​ടും സ്നേ​ഹം പ്ര​ക​ടി​പ്പി​ക്ക​ണം.​ഇ​ങ്ങ​നെ​യു​ള്ള കു​ടും​ബ​ങ്ങി​ലാ​ണ് യ​ഥാ​ർ​ത്ഥ​മാ​യ അ​ല്മീ​യ​ത​യു​ള്ള​ത്. മ​ക്ക​ളെ ക്രി​സ്തു​വി​ന്‍റെ ശി​ഷ്യ​രാ​ക്കി വ​ള​ർ​ത്ത​ണം. എ​ങ്കി​ൽ അ​വ​ർ സു​വി​ശേ​ഷ സാ​ക്ഷി​ക​ളാ​യി സ്വ​യം വ​ള​ർ​ന്നു​വ​രു​മെ​ന്നും ഉ​ദ്ബോ​ധി​പ്പി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഫൊ​റോ​ന വി​കാ​രി റ​വ. ഡോ.​തോ​മ​സ് പോ​ത്ത​നാ​മു​ഴി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഊ​ന്നു​ക​ൽ ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി.