മാ​റി​ക​യി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു
Saturday, December 3, 2022 12:51 AM IST
മാ​റി​ക: മേ​ഖ​ല​യി​ൽ വാ​ഹ​നം മോ​ഷ​ണം പ​തി​വാ​കു​ന്നു. വ​ഴി​യ​രി​കി​ലു​ള്ള വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 30ന് ​പു​ല​ർ​ച്ചെ നാ​ലി​ന് മാ​റി​ക പു​ത്ത​ൻ​പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ദീ​പി​ക തോ​ട്ട​ക്ക​ര ഏ​ജ​ന്‍റ് പൊ​ന്നെ​ടു​ത്ത്പാ​റ​യി​ൽ അ​ഭി​ജി​ത്ത് രാ​ജ​ന്‍റെ ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു. രാ​ത്രി വീ​ടി​നു സ​മീ​പം വ​ച്ചി​രു​ന്ന ബൈ​ക്ക് രാ​വി​ലെ പ​ത്ര​വി​ത​ര​ണ​ത്തി​നു എ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ഴാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. ബൈ​ക്ക് വ​ച്ചി​രു​ന്ന സ്ഥ​ല​ത്ത് സ​മീ​പ​ത്തെ വീ​ട്ടി​ലെ സൈ​ക്കി​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ൽ നി​ന്നും ഹെ​ൽ​മ​റ്റ് മോ​ഷ​ണം പോ​യി. ഇ​തേ​വീ​ട്ടി​ൽ ബൈ​ക്ക് മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി വ​ഴി​ത്ത​ല സ്വ​ദേ​ശി​യു​ടെ ബൈ​ക്കും മോ​ഷ​ണം പോ​യി.
മാ​റി​ക ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ഇ​തു​വ​രെ ആ​യി​ട്ടി​ല്ല. ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്.