ബംഗളൂരുവില്‍ അപകടത്തില്‍ മലയാളി ബാലിക മരിച്ചു
Saturday, December 3, 2022 12:53 AM IST
തൊ​ടു​പു​ഴ: ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ സ്‌​കൂ​ട്ട​റ​പ​ക​ട​ത്തി​ല്‍ മലയാളി ബാ​ലി​ക മ​രി​ച്ചു. തെ​ന്ന​ത്തൂ​ര്‍ ത​ല​യ്ക്ക​ല്‍ അ​ഡ്വ. ​പോ​ള്‍സ​ണ്‍ ജോ​സി​ന്‍റെ (​ബം​ഗ​ളൂ​രു) മ​ക​ള്‍ ആ​ഞ്ജ​ലീ​ന (6) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ബം​ഗ​ളൂ​രു കേ​ന്ദ്രീ​യ​ വി​ദ്യാ​ല​യം ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​യ ആ​ഞ്ജ​ലീ​ന പി​താ​വി​നോ​ടൊ​പ്പം സ്‌​കൂ​ളി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ന്ന​തി​നി​ടെ എ​തി​ര്‍ദി​ശ​യി​ല്‍നി​ന്നു വ​ന്ന വാ​ഹ​നം ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ആ​ഞ്ജ​ലീ​ന​യു​ടെ ദേ​ഹ​ത്തു​കൂ​ടി മ​റ്റൊ​രു വാ​ഹ​നം ക​യ​റി​യി​റ​ങ്ങി ത​ത്ക്ഷ​ണം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.
ഇ​ന്നു രാ​വി​ലെ തൊ​ടു​പു​ഴ തെ​ന്ന​ത്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം നാ​ലി​ന് തെ​ന്ന​ത്തൂ​ര്‍ ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ല്‍ സം​സ്‌​ക​രി​ക്കും. മാ​താ​വ് അ​ഞ്ജു ജോ​ണ്‍ (ബി​ഇ​എ​ല്‍ ബം​ഗ​ളൂ​രു) നെ​ടി​യ​ശാ​ല മൂ​ല​ശേ​രി​ല്‍ കു​ടും​ബാം​ഗം. സ​ഹോ​ദ​രി: ക​രോ​ളി​ന്‍.