"സ്വ​ർ​ണം അ​ഗ്നി​യി​ൽ എ​ന്ന പോ​ലെ’ പ്ര​കാ​ശ​നം ചെ​യ്തു
Saturday, December 3, 2022 12:53 AM IST
കൊ​ച്ചി: ലൂ​ർ​ദ് ആ​ശു​പ​ത്രിയിലെ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ജോ​ർ​ജ് ത​യ്യി​ൽ ര​ചി​ച്ച "സ്വ​ർ​ണം അ​ഗ്നി​യി​ൽ എ​ന്ന പോ​ലെ’ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​ന്പി​ൽ, പി​എ​സ്‌​സി മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന് ആ​ദ്യപ്ര​തി കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
ജ​സ്റ്റീസ് സി​റി​യ​ക് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​ഏ​ബ്ര​ഹാം ഇ​രി​ന്പി​നി​ക്ക​ൽ, ലൂ​ർ​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ.​ ഷൈ​ജു തോ​പ്പി​ൽ, ലൂ​ർ​ദ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​പോ​ൾ പു​ത്തൂ​രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ല്‍​ശാ​ന്തി നി​യ​മ​നം: ഇ​ന്ന് പ്ര​ത്യേ​ക സി​റ്റിം​ഗ്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ​യും മാ​ളി​ക​പ്പു​റ​ത്തെ​യും മേ​ല്‍​ശാ​ന്തി നി​യ​മ​നം ചോ​ദ്യം ചെ​യ്ത ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി പ​രി​ഗ​ണി​ക്കും. മേ​ല്‍​ശാ​ന്തി ത​സ്തി​കയി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധ്യ​ത ചോ​ദ്യം ചെ​യ്ത ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, പി​.ജി അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍​ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.
ശ​ബ​രി​മ​ല മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ങ്ങ​ളി​ലെ മേ​ല്‍​ശാ​ന്തി ത​സ്തി​ക​ളി​ലേ​ക്ക് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ല്‍ ജ​നി​ച്ച മ​ല​യാ​ളി ബ്രാ​ഹ്മ​ണ​നാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ന്‍ എ​ന്നാ​ണ് വ്യ​വ​സ്ഥ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​ഇ​ത്ത​രം വ്യ​വ​സ്ഥ മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നുമാ​ണ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. പി.​ആ​ര്‍ വി​ജീ​ഷ് ഉ​ള്‍​പ്പെ​ടെ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.