‘വൃ​ന്ദ​വാ​ദ്യം' കൈ​യ​ട​ക്കി
Saturday, December 3, 2022 12:53 AM IST
പ​റ​വൂ​ര്‍: ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം വൃ​ന്ദ​വാ​ദ്യ മ​ത്സ​ര​ത്തി​ല്‍ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ മ​ത്സ​രി​ച്ച​വ​ര്‍​ക്ക് ഒ​ന്നാം​സ്ഥാ​നം. എ​റ​ണാ​കു​ളം ഉ​പ​ജി​ല്ലാ​ത​ല​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് എ​ച്ച്എ​സാ​ണ് ജി​ല്ലാ​മേ​ള​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്.
ഉ​പ​ജി​ല്ല​യി​ല്‍ ഇ​വ​രു​ടെ അ​പ്പീ​ല്‍ ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്ന്ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച രാ​ത്രി അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ടീം ​പ​ങ്കെ​ടു​ത്ത​ത്.
അ​തേ​സ​മ​യം ഉ​പ​ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ ടീം ​ഇ​വി​ടെ മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു. പി.​ആ​ര്‍. അ​ഭി​ജി​ത്ത്, ജ​മീ​മ നി​സി ജോ​സ്, റോ​ബി​ന്‍ ജോ​ണ്‍, സ്റ്റീ​ഫ് സെ​ബാ​സ്റ്റ്യ​ന്‍, ആ​വി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ആ​ല്‍​വി​ന്‍ സാ​ഗി, ഡാ​രി​ല്‍ മെ​ന്‍റ​സ് എ​ന്നി​വ​രാ​യി​രു​ന്നു സേ​ക്ര​ഡ് ഹാ​ർ​ട്ട് ടീം ​അം​ഗ​ങ്ങ​ള്‍.