കാ​റ്റി​ൽ 1500ഓ​ളം വാ​ഴ​കൾ നശിച്ചു
Sunday, December 4, 2022 12:28 AM IST
കോ​ത​മം​ഗ​ലം: ശ​ക്ത​മാ​യ മ​ഴ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ൽ നെ​ല്ലി​മ​റ്റ​ത്ത് ഏ​ത്ത​വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ കാ​റ്റി​ൽ നെ​ല്ലി​മ​റ്റം ക​പ്പി​ലാം​മൂ​ട്ടി​ൽ സാ​ജു​വി​ന്‍റെ 1500ഓ​ളം വാ​ഴ​യാ​ണ് ഒ​ടി​ഞ്ഞും ക​ട​പു​ഴ​കി​യും ന​ശി​ച്ച​ത്. ഇ​വ​യി​ൽ കു​ല​ച്ച വാ​ഴ​ക​ളു​മു​ണ്ട്.

വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഷ്ടം സ്വ​യം സ​ഹി​ക്കേ അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തും വാ​ഴ​ത്തോ​ട്ട​ത്തി​ൽ വ​ൻ നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. അ​ന്ന് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക കി​ട്ടി​യി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ടം കൃ​ഷി​യി​ൽ​നി​ന്നും പി​ന്തി​രി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.