ചെ​റു​ മ​ത്സ്യബ​ന്ധ​നം ! മു​ന​ന്പം ഹാ​ർ​ബ​റി​ൽ​നി​ന്നു ബോ​ട്ട് പി​ടി​കൂ​ടി
Sunday, December 4, 2022 12:28 AM IST
വൈ​പ്പി​ൻ: ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടി​യ​തി​നു മു​ന​ന്പം ഹാ​ർ​ബ​റി​ൽ​നി​ന്നു ഫി​ഷ​റീ​സ് വ​കു​പ്പ് ഒ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ന​ന്പം കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന കിം​ഗ് 2 എ​ന്ന ബോ​ട്ടാ​ണ് ചെ​റു​മ​ത്സ്യ​ങ്ങ​ൾ സ​ഹി​തം പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ന​ന്പം ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ ഫി​ഷ​റീ​സ് വ​കു​പ്പ്-​മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​രം വേ​ണ്ട മി​നി​മം ലീ​ഗ​ൽ സൈ​സ് ഇ​ല്ലാ​ത്ത മൂ​വാ​യി​രം കി​ലോ കി​ളി​മീ​ൻ ബോ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​ത് തി​രി​കെ കാ​യ​ലി​ലൊ​ഴു​ക്കി. തു​ട​ർ​ന്ന് 2.5 ല​ക്ഷം രൂ​പ ബോ​ട്ടി​നു പി​ഴ​യ​ട​പ്പി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യ മ​ത്സ്യ​ങ്ങ​ളും ക​ണ്ടു​കെ​ട്ടി. ഇ​വ 1.54 ല​ക്ഷം രൂ​പ​യ്ക്ക് ലേ​ലം ന​ട​ത്തി ആ ​തു​ക​യും സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​പ്പി​ച്ചു.

വൈ​പ്പി​ൻ ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ പി. ​അ​നീ​ഷ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​സ്ഐ വി. ​ജ​യേ​ഷ്, ഹെ​ഡ് ഗാ​ർ​ഡ് രാ​ഗേ​ഷ്, റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജ​സ്റ്റി​ൻ, ഉ​ദ​യ​രാ​ജ്, സ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഫി​ഷ​റീ​സ് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. ജ​യ​ശ്രീ​യാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.