ഭീഷണിപ്പെടുത്തി 15 ല​ക്ഷത്തിന്‍റെ ചെക്കും 9,500 രൂ​പ​യും ത​ട്ടി​യെ​ന്ന്
Sunday, December 4, 2022 12:28 AM IST
ചെ​റാ​യി: ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് അ​യ​ന്പി​ള്ളി മ​ന​പ്പി​ള്ളി​യി​ലെ റി​സോ​ർ​ട്ടി​ൽ എ​ത്തി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ആ​ക്ര​മി​ച്ചും 15 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും 9,500 രൂ​പ​യും എ​ടി​എം കാ​ർ​ഡും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.

കൊ​ച്ചി ന​ഗ​ര​ത്തി​ലെ ക്രി​മി​ന​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​ന്പ​തു പേ​ർ​ക്കെ​തി​രെ​യാ​ണ് ആ​ല​പ്പു​ഴ ക​ണ്ണി​മം​ഗ​ലം സ്വ​ദേ​ശി​യും വൈ​റ്റി​ല​യി​ൽ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ ബി​ജു ബാ​ല​ൻ മു​ന​ന്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ 30നാ​യി​രു​ന്നു സം​ഭ​വം. ഒ​രു മാ​സം മു​ന്പ് പ​രി​ച​യ​പ്പെ​ടു​ക​യും ദി​വ​സ​വും കാ​ണു​ക​യും ചെ​യ്തി​രു​ന്ന ഒ​ന്നാം പ്ര​തി വ​ഹാ​ബ് ആ​ണ് ബി​ജു​വി​നെ റി​സോ​ർ​ട്ടി​ൽ എ​ത്തി​ച്ച​ത്. റി​സോ​ർ​ട്ട് ഉ​ട​മ​യു​ടെ പ​ക്ക​ൽ​നി​ന്ന് 15 ല​ക്ഷം രൂ​പ വാ​ങ്ങാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ബി​ജു​വി​നെ വ​ഹാ​ബ് കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ബി​ജു​വി​ന്‍റെ കാ​റി​ലാ​ണ് ഇ​രു​വ​രും റി​സോ​ർ​ട്ടി​ലേ​ക്ക് പോ​യ​ത്.

സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ റി​സോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് എ​ട്ടു പേ​ർ​കൂ​ടി ചേ​ർ​ന്ന് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് എ​ഴു​തി വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പി​ന്നീ​ട് 50 ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​കൈ​ക​ളി​ലും ക​ത്തി ഉ​പ​യോ​ഗി​ച്ചും ചു​റ്റി​ക​കൊ​ണ്ടും മു​റി​വേ​ൽ​പ്പി​ച്ചു. വൈ​കി​ട്ട് ആ​റി​ന് തു​ട​ങ്ങി​യ ഭീ​ഷ​ണി​യും പീ​ഡ​ന​വും പു​ല​ർ​ച്ചെ ഒ​ന്നു വ​രെ തു​ട​ർ​ന്നെ​ന്നും ക​ര​ച്ചി​ൽ കേ​ട്ട് പ​രി​സ​ര​വാ​സി​ക​ളെ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.