പ്ലൈവുഡ് കന്പനിയിലെ തീപിടിത്തം: മൂന്നുകോടിയുടെ നഷ്ടമെന്ന്
Sunday, December 4, 2022 12:30 AM IST
പെ​രു​മ്പാ​വൂ​ർ: കീ​ഴി​ല്ല​ത്തെ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി പ്രാ​ധ​മി​ക നി​ഗ​മ​നം. കീ​ഴി​ല്ലം ത്രി​വേ​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ട്ട​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി കാ​നാ​മ്പു​റം വീ​ട്ടി​ൽ ഷ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്‍​ഡ​സ് പ്ലൈ​വു​ഡ് ക​മ്പ​നി​യിലാണ് തീ​പി​ടിത്തമുണ്ടായത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം. പ​ത്ത് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള 17 യൂ​ണി​റ്റ് എ​ത്തി​യാ​ണ് 10 മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചു തീ​യ​ണ​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് ജി​ല്ലാ ഓ​ഫീ​സ​ർ കെ. ​ഹ​രി​കു​മാ​ർ , പെ​രു​മ്പാ​വൂ​ർ ഓ​ഫീ​സ​ർ ടി.​കെ. സു​രേ​ഷ് മ​റ്റ് ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 80 ഓ​ളം ജീ​വ​ന​ക്കാ​രാ​ണ് തീ​യ​ണ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പെ​രു​മ്പാ​വൂ​ർ, കോ​ത​മം​ഗ​ലം, മു​വാ​റ്റു​പു​ഴ , ക​ല്ലൂ​ർ​ക്കാ​ട്, തൃ​പ്പു​ണി​ത്തു​റ, ഗാ​ന്ധി​ന​ഗ​ർ, പ​ട്ടി​മ​റ്റം, ആ​ലു​വ, അ​ങ്ക​മാ​ലി, ചാ​ല​ക്കു​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി​യ​ത്. ക​മ്പ​നി​യി​ലെ വി​നീ​ർ ഉ​ൾ​പ്പെ​ടെ യാ​ന്ത്ര സാ​മ​ഗ്രി​ക​ളും തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ചു. ക​മ്പ​നി​ക്ക് അ​ക​ത്ത് തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. സ​മീ​പ​ത്തെ ക​മ്പ​നി​ക​ൾ​ക്ക് തീ​പി​ടി​ക്കാ​തെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം മു​ൻ ക​രു​ത​ൽ എ​ടു​ത്തി​രു​ന്നു. തീ ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.