സഹോദയ അത്‌ലറ്റിക് മീറ്റ് ! ഭ​വ​ൻ​സ് മു​ൻ​ഷി വി​ദ്യാ​ശ്രം ജേതാക്കൾ
Sunday, December 4, 2022 12:30 AM IST
വ​രാ​പ്പു​ഴ: കൂ​ന​മ്മാ​വ് ചാ​വ​റ ദ​ർ​ശ​ൻ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന കൊ​ച്ചി സ​ഹോ​ദ​യ പ്ര​ഥ​മ അ​ത്‌​ല​റ്റി​ക് മീ​റ്റ് സ​മാ​പി​ച്ചു. 54 ഇ​ന​ങ്ങ​ളി​ലാ​യി 34 സ്കൂ​ളു​ക​ളെ പ്ര​തി​നി​നി​ധീ​ക​രി​ച്ച് 1,200 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.കാ​യി​ക മേ​ള​യി​ൽ 235 പോ​യി​ന്‍റ് നേ​ടി ഭ​വ​ൻ​സ് മു​ൻ​ഷി വി​ദ്യാ​ശ്രം തൃ​പ്പൂ​ണി​ത്തു​റ ഒ​ന്നാം​സ്ഥാ​ന​വും 223 പോ​യി​ന്‍റ് നേ​ടി ഭ​വ​ൻ​സ് വ​രു​ണ വി​ദ്യാ​ല​യ കാ​ക്ക​നാ​ട് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 183 പോ​യി​ന്‍റ് നേ​ടി​യ ഭ​വ​ൻ​സ് ന്യൂ​സ് പ്രി​ന്‍റ് വി​ദ്യാ​ല​യ വെ​ള്ളൂ​ർ മൂ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജോ​സ​ഫ് നൈ​സ് അ​ഗ​സ്റ്റി​ൻ (സെ​ന്‍റ് ആ​ന്‍റ​ണീ​സ് കി​ഴ​ക്ക​മ്പ​ലം) സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ റി​തി​ക അ​ശോ​ക് (ചി​ന്മ​യ വി​ദ്യാ​ല​യ വ​ടു​ത​ല) ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​ബി​ൻ ലെ​യ്സ​ൻ (ഗാ​ർ​ഡി​യ​ൻ ഏ​യ്ഞ്ച​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ, മ​ഞ്ഞു​മ്മ​ൽ ) ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വി. ​ശ്രീ​നി​ധി (ഭ​വ​ൻ​സ് മു​ൻ​ഷി വി​ദ്യാ​ശ്രം, തൃ​പ്പൂ​ണി​ത്തു​റ) മൈ​നു സാ​റ വി​നോ​ദ് (ഭ​വ​ൻ​സ് മു​ൻ​ഷി വി​ദ്യാ​ശ്രം, തൃ​പ്പൂ​ണി​ത്തു​റ) സ​ബ് ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ൽ​വി​ൻ ഷൈ​ജു (ഗാ​ർ​ഡി​യ​ൻ ഏ​യ്ഞ്ച​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ, മ​ഞ്ഞു​മ്മ​ൽ) സ​ബ് ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​സ്. പാ​ർ​വ​തി (ഭ​വ​ൻ​സ് മു​ൻ​ഷി വി​ദ്യാ​ശ്രം, തൃ​പ്പൂ​ണി​ത്തു​റ), കി​ഡീ​സ് ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ റി​തു​ൽ ആ​ർ. സ​നു (ചി​ന്മ​യ വി​ദ്യാ​ല​യ തൃ​പ്പൂ​ണി​ത്തു​റ) കി​ഡീ​സ് പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നേ​ഹ നി​ശാ​ന്ത് (ഭ​വ​ൻ​സ് വ​രു​ണ വി​ദ്യാ​ല​യ, തൃ​പ്പൂ​ണി​ത്തു​റ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ചാ​വ​റ ദ​ർ​ശ​ൻ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ചാ​വ​റ ദ​ർ​ശ​ൻ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ബി വി​ത​യ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ചാ​വ​റ ദ​ർ​ശ​ൻ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടോ​മി കൊ​ച്ചി​ല​ഞ്ഞി​ക്ക​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​ബി കോ​ഴി​ക്കോ​ട്, കൊ​ച്ചി സ​ഹോ​ദ​യ ക്ല​സ്റ്റ​ർ സി ​പ്ര​സി​ഡ​ന്‍റ് അ​നി​ല അ​ല​ക്സാ​ണ്ട​ർ, പ്ര​ധാ​നാ​ധ്യാ​പി​ക പി.​ജെ. അ​ൽ​ഫോ​ൻ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ലി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.